ചരക്കുലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി ബൈക്ക് യാത്രികൻ മരിച്ചു
Mail This Article
×
പുളാടിക്കുന്ന് ∙ ദേശീയപാതയിൽ പുളാടിക്കുന്ന് ജംക്ഷനുസമീപം ചരക്കുലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ ചേളന്നൂർ കണ്ണങ്കര സ്വദേശി തുളസീദളത്തിൽ ഹരിനന്ദ് (23) മരിച്ചു. രാത്രി 11: 45 ന് ആണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് ചരക്കുമായി പോയ ലോറി അടിപ്പാതയ്ക്കു സമീപം നിയന്ത്രണം വിട്ട്, എതിരെ വന്ന ബൈക്ക് യാത്രക്കാരന്റെ ദേഹത്തു കൂടി കയറുകയായിരുന്നു. ലോറി ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
English Summary:
A 23-year-old biker from Chelannur Kannankara lost his life in a devastating road accident involving a goods lorry near the Puladikunnu junction on the national highway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.