പൈപ്പ് പൊട്ടി; സ്കൂളിലേക്കുള്ള റോഡിൽ ഗർത്തം
Mail This Article
×
നാദാപുരം∙ ഉപജില്ലാ സ്കൂൾ കലോത്സവത്തിനു വേദിയൊരുങ്ങുന്ന കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴിയിൽ പൈപ്പ് പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്കൂൾ ഗ്രൗണ്ടിനു മുകൾ ഭാഗത്തായി അത്ത്യോറക്കുന്നിലെ ജല സംഭരണിയിൽ നിന്ന് വെള്ളം തുറന്നു വിട്ടതിനിടയിലാണ് പൈപ്പ് പൊട്ടി ചോർച്ചയുണ്ടായത്. കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് അപകടകരമായ വലിയ ഗർത്തം. സ്കൂൾ റോഡ് പലയിടങ്ങളിലും തകർന്നു കിടക്കുന്നതിനിടയിലാണ് ഈ പൈപ്പ് പൊട്ടലും ചോർച്ചയും റോഡ് തകർച്ചയുമുണ്ടായത്.
English Summary:
As Kallachi Govt. Higher Secondary School gears up to host the sub-district school arts festival, a major safety concern has arisen due to a large pothole on the access road. The pothole was caused by a burst water pipe, highlighting the existing poor condition of the school's access road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.