ADVERTISEMENT

കട്ടാങ്ങൽ ∙ എൻഐടി മെഗാ ഹോസ്റ്റലിൽ നിന്നു മലിനജലം പുറത്തേക്ക് ഒഴുക്കിയ സംഭവം 48 മണിക്കൂറിനകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് നോട്ടിസ് നൽകി.ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ, അടുക്കള മാലിന്യം അടക്കം ജലസ്രോതസ്സുകളിലേക്കു ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രെയ്നേജ് വഴി മലിനജലം ഒഴുക്കി വിടുന്നതായ പരാതിയെ തുടർന്ന്, കെട്ടിടത്തിൽ നിന്നു മഴവെള്ളം ഒഴുക്കുന്നതിനുള്ള സംവിധാനങ്ങളുടെ വിശദ പ്ലാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണവുമായി ബന്ധപ്പെട്ട് മറ്റു വിഷയങ്ങൾ 7 ദിവസത്തിനകം പരിഹരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എൻഐടി അധികൃതരോട് ഹാജരാകാനും ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് ഇന്നലെ ഡ്രെയ്നേജ് സ്ലാബുകൾ അടക്കം മാറ്റി പരിശോധന നടത്തിയിരുന്നു.മഴവെള്ളം ഒഴുക്കി വിടാനുള്ള ഓട വഴി, തട്ടൂർപൊയിൽ തോടിന്റെ തുടക്കമായ എൻഐടി ക്യാംപസിലെ കുളത്തിലേക്ക് അടുക്കളയിൽ നിന്നു മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് തോട്ടിലേക്ക് മലിനജലം എത്തുന്നത് എന്നാണ് നിഗമനം. മലിനജലം കെട്ടി നിന്ന് കുളത്തിലെ വെള്ളം നിറം മാറുകയും പരിസരത്തെ കിണറുകൾ ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ട്. ചൂലൂർ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സ്മിത എ.റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.പ്രമോദ്, ജെഎച്ച്ഐമാരായ കെ.പി.അബ്ദുൽ ഹക്കീം, എം.സുധീർ, വാർഡ് മെംബർ പി.ജയപ്രകാശ്, ഐ.എം.സിബി, കെ.ദിവാകരൻ, കെ.അബ്ദുറഹ്മാൻ, കെ.സുധാകരൻ എന്നിവർ നേതൃത്വം നൽകി.

English Summary:

The NIT Mega Hostel in Kattangal is under scrutiny for discharging untreated sewage water into a nearby pond, ultimately polluting the Thattoorpoyil Thodu canal. The Health Department has issued a notice demanding immediate action to resolve the issue and address other pollution concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com