വീട്ടിൽ പൂട്ടുപൊളിച്ച് മോഷണം
Mail This Article
നാദാപുരം ∙വീട്ടുകാർ വീടു പൂട്ടി പോയ സമയത്ത് വാതിലിന്റെ പൂട്ടുപൊളിച്ചു മോഷണം. ചെക്യാട്ടെ ചാത്തോത്ത് ഇസ്മായിലിന്റെ വീടിന്റെ മുൻഭാഗം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. വീട്ടുകാർ ഞായറാഴ്ച ബന്ധുവീട്ടിലേക്കു പോയതായിരുന്നു. പതിനായിരം രൂപയാണു നഷ്ടമായത്. വളയം പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചെക്യാട് റിട്ട.അധ്യാപകൻ നാലുപുരക്കണ്ടി ബാലന്റെ വീട് കുത്തി തുറന്നു മോഷണം നടന്നിരുന്നു.
വില പിടിച്ച ഓട്ടുപാത്രങ്ങൾ, ഉരുളികൾ, കിണ്ണം, കിണ്ടി, കോളാമ്പി, കുട്ടള ചെമ്പ് എന്നിവയാണ് നഷ്ടമായത്. 2 മാസം മുൻപ് വേവത്തെ ഉണിക്കാട്ടിൽ പ്രദീപന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരേ സംഘമാണോ മോഷണത്തിനു പിന്നിൽ എന്നാണു സംശയം. അന്ന് കളവ് പോയ ഉരുളിയും ചെമ്പ് പാത്രങ്ങളും ആക്രിക്കടയിൽ നിന്നു തിരിച്ചു കിട്ടിയിരുന്നു. ഒട്ടേറെ മോഷണക്കേസുകൾക്കു തുമ്പ് ലഭിക്കാത്തതിനിടയിലാണു വീണ്ടും മോഷണം നടന്നത്.