ADVERTISEMENT

കോഴിക്കോട് ∙മലാപ്പറമ്പ് വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി കഴിഞ്ഞ ദിവസം റോഡിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിൽ ഇന്നലെ രാവിലെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ മലാപ്പറമ്പ് ജംക്‌ഷനിൽ ഓവർപാസ് നിർമാണവുമായി ബന്ധപ്പെട്ടു റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിൽ വെള്ളം ഉയർന്നതോടെ കാൽനടയാത്രയും ചെറിയ വാഹനങ്ങൾക്കും യാത്ര തടസ്സമായി. പിന്നീട് റോഡിൽ മണ്ണുവീണു അടഞ്ഞ ഓട തുറന്നു ഉച്ചയോടെ വെള്ളക്കെട്ടു മാറ്റി. തുടർന്നാണ് ഗതാഗത തടസ്സം മാറിയത്. നേരത്തെയും ടാങ്കിൽ നിന്നു വെള്ളം കവിഞ്ഞൊഴുകി പുറത്തേക്കു വരാറുണ്ട്. എന്നാൽ ഓടവഴി ഒഴുകുകയായിരുന്നു. ഓവർപാസ് നിർമാണത്തിനു റോഡ് വീതി കൂട്ടിയതോടെ ഓട അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം.

English Summary:

Traffic came to a standstill on Kozhikode's Malaparamba road due to severe waterlogging caused by the overflow of the Malaparamba Water Authority tank following heavy rain. The situation, exacerbated by ongoing overpass construction, led to blocked drains and disrupted pedestrian and vehicular movement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com