കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ലഹരി വിമുക്ത ക്യാംപയിന് തുടക്കമായി
Mail This Article
കോഴിക്കോട്∙ കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആറുമാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിമുക്ത ക്യാംപയിന് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ തുടക്കമായി.
റൈസിങ് റോസ് എന്ന പേരിൽ ഗുരുവായൂരപ്പൻ കോളജിൽ തുടക്കം കുറിച്ച ക്യാംപയിൻ സ്കിൽ ഡെവലപ്മെന്റ് വർക്ക്ഷോപ്പ് സ്പോർട്സ് ഇവന്റ് സെമിനാറുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളുടെ ആറുമാസ കാലം നിലനിൽക്കുന്ന ക്യാംപയിൻ ആണ്.
ലഹരി വിമുക്ത പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടതും ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ സാമൂഹ്യ മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതും കെ.എസ്.യുവിന്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് പറഞ്ഞു.കെഎസ്‌യു നടത്തുന്ന ലഹരി വിമുക്ത ക്യാംപയിനിലൂടെ ഒരാളെയോ ഒരു തലമുറയിലെ ഒരു വിഭാഗത്തെയോ ലഹരി വിമുക്തമാക്കാൻ സാധിച്ചാൽ അത് കെഎസ്‌യുവിന്റെ നേട്ടമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ എം പി രാഗിൻ, ഫുആദ് സനീൻ, അബ്ദുൽ ഹമീദ്, മുഹമ്മദ് സഹൽ സി.വി, നഫിൻ ഫൈസൽ, വി. കെ ആയിഷ, മുഹമ്മദ് ഹനാൻ എന്നിവർ സംസാരിച്ചു,