ADVERTISEMENT

തിക്കോടി∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയതോടെ ദുരിതത്തിലായി യാത്രക്കാർ. ദേശീയ പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിലൂടെ ബസുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാൻ പോയിട്ട് നിൽക്കാൻ പോലും ഇടമില്ലാതെ ദുരിതം . സർവീസ് റോഡുകൾക്ക് പലയിടങ്ങളിലും വീതി കുറവാണ്. യാത്രക്കാരെ കയറ്റാൻ ബസുകൾ നിർത്തുമ്പോൾ പിറകിലുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് ഗതാഗത കുരുക്കിൽ പെടുന്നത്.

ഈ സമയത്ത് റോഡരികിലുള്ള ഓവുചാലിന്റെ മുകളിലെ സ്ലാബിലൂടെ കയറിയാണ്  പിന്നിലുള്ള ചെറു വാഹനങ്ങൾ നിർത്തിയിട്ട ബസിനെ മറികടക്കുന്നത്. റോഡുകൾക്ക് വീതി കുറവായതിനാൽ ബസ് കാത്ത് നിൽക്കുന്നവരും ഈ ഓവുചാലുകൾക്കു മുകളിലാണ് നിൽക്കുന്നത്. ഇത് അപകട ഭീഷണി ഉയർത്തുന്നു.യാത്രക്കാർക്ക് കാത്ത് ഇരിക്കാനോ,  നിൽക്കാനോ ഇടം ഇല്ലാത്തതിനാൽ മഴയും, വെയിലും  കൊള്ളേണ്ട അവസ്ഥയും യാത്രക്കാർക്കുണ്ട്.

English Summary:

The demolition of bus shelters for National Highway construction in Thikkodi has created significant difficulties for commuters. Narrow service roads, a lack of designated waiting areas, and frequent traffic jams are just some of the challenges passengers face daily. The situation also poses safety risks as commuters are forced to wait on drain covers and smaller vehicles attempt to overtake buses in unsafe ways.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com