കോഴിക്കോട് ജില്ലയിൽ ഇന്ന് (19-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ റേഷൻ വ്യാപാരി സംസ്ഥാന കോഓർഡിനേഷൻ സമിതി നടത്തുന്ന കടയടപ്പു സമരം കാരണം റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യത.
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം മിന്നലോടു കൂടി മഴ പെയ്തേക്കും.
∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5: കണ്ണോത്ത് ടൗൺ, എൽപി സ്കൂൾ പരിസരം, കാളിക്കാവ്, മുതുശ്ശേരിപ്പടി.
∙ 8.30– 5.30: കല്ലിടുമ്പിൽ, ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, തെക്കുമ്പലം, വേങ്ങേരിമഠം, നെച്ചൂളി, കോരൻകുളങ്ങര.
∙ 8.30– 6: എരഞ്ഞിക്കോത്ത്, തലപ്പെരുമണ്ണ, പുൽപറമ്പുമുക്ക്.
∙ 9– 5: പുതുപ്പാടി കാൽവരി, ത്രിവേണി.
അധ്യാപക നിയമനം
വടകര ∙ ടെക്നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ സയൻസ് ആൻഡ് മാത്‌സ് (എച്ച്എസ്എ ഫിസിക്കൽ സയൻസ്) അധ്യാപക താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10 ന് നടക്കും. 0496 2523140.
തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിങ് 21ന്
കുറ്റ്യാടി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ 21ന് പ്രത്യേക സിറ്റിങ് നടത്തുന്നു. രാവിലെ 11 മണി മുതൽ 1 മണി വരെ ഓംബുഡ്സ്മാൻ സിറ്റിങ് ഉണ്ടായിരിക്കുന്നതാണ്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാനു നൽകാവുന്നതാണ്.
ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്
വടകര ∙ സംസ്ഥാന സർക്കാരിന്റെ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിലേക്ക് കോ ഓപ്പറേറ്റീവ് കോളജ് ഓഫ് പാരാ മെഡിക്കൽ സയൻസിൽ അപേക്ഷ ക്ഷണിച്ചു. 9847224584.