കീഴരിയൂരിലെ ഓപ്പൺ ബേക്കേഴ്സ് ആൻഡ് സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം
Mail This Article
×
കീഴരിയൂർ ∙ നടുവത്തൂർ യുപി സ്കൂളിനു സമീപത്തെ ഓപ്പൺ ബേക്കേഴ്സ് ആൻഡ് സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയം. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കൾ രാത്രി 10.30 നാണ് കട അടച്ചത്. ചൊവ്വാ രാവിലെ കടയുടെ ഷട്ടർ തുറന്നപ്പോഴാണ് ഉള്ളിൽ കറുത്ത പുക കണ്ടത്. പരിശോധിച്ചപ്പോൾ എല്ലാം കത്തി ചാമ്പലായിരുന്നു. കൊയിലാണ്ടി അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ പി.എം. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
English Summary:
A devastating fire ravaged Open Bakers and Supermarket near Naduvathoor UP School in Keezhariyoor. The fire, believed to have originated from a short circuit, resulted in an estimated loss of Rs 35 lakhs. The incident occurred when employees arrived to open the shop and discovered smoke billowing from within. The Koyilandy Fire Brigade, led by Assistant Station Officer P.M. Anil Kumar, reached the location to assess the situation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.