ADVERTISEMENT

കോഴിക്കോട് ∙ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ തുടർച്ചയായി കാൽനൂറ്റാണ്ട് കാലത്തെ ആധിപത്യമാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസിനുള്ളത്. ഇത്തവണത്തെ ഒന്നാം സ്ഥാനത്തോടെ തുടർച്ചയായി 25 വർഷം മികച്ച ചെണ്ടക്കാരായി മാറിയിരിക്കയാണ് കൊയിലാണ്ടിയിലെ മേളക്കാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 18 തവണയാണ് ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ഒഴിവാക്കിയതോടെ തുടർ വർഷങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേ‍ഡ് ലഭിച്ചിട്ടുണ്ട്. 

ഇത്തവണ പഞ്ചാരി നാലും അഞ്ചും കൊട്ടിക്കയറിയാണ് ഇവർ ഒന്നാം സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. എ.കെ.അക്ഷയുടെ നേതൃത്വത്തിൽ എ.കെ.അദ്വൈത്, കെ.വി.ജലിൽ കൃഷ്ണ, ടി.എം.തേജസ്, കെ.ആദിത്ത്, ടി.പി.സൂര്യജിത്ത്, പി.കെ.ആര്യൻ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഇതിനു കടപ്പെട്ടിരിക്കുന്നത് ശ്രീലകം വീട്ടിൽ കളിപ്പുരയിൽ രവീന്ദ്രൻ എന്ന ചെണ്ടമേളം  ആശാനോടാണ്. ഈ സ്കൂളിലെ കുട്ടികളെ കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി സ്വന്തം വീട്ടിൽ പരിശീലിപ്പിച്ച് മത്സരത്തിനു സജ്ജരാക്കുന്നത് രവീന്ദ്രനാണ്.

English Summary:

For 25 years running, Koilandy GVHSS has dominated the Chendamelam competition at the Kerala State School Arts Festival. This year's win marks their 18th first-place finish, solidifying their position as legends of this traditional percussion art form.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com