ADVERTISEMENT

വൈദ്യുതി മുടക്കം
നാളെ

കോഴിക്കോട് ∙ നാളെ പകൽ 9– 5 വരെ പുതുപ്പാടി കാൽവരി, ത്രിവേണി.
∙ 8– 2 വരെ ഉണ്ണികുളം കപ്പുറം അങ്കണവാടി, കപ്പുറം ഫ്ലോർ മിൽ, കപ്പുറം സ്കൂൾ, കണ്ണോറക്കണ്ടി, കപ്പുറം മോസ്‌ക്, മാലൂർമൽ, കരുമല.
∙ 9– 5.30 കട്ടാങ്ങൽ ചെട്ടിക്കടവ്, താമരച്ചാൽ, വിരിപ്പിൽ, ചോലയിൽ, നായർകുഴി, ഏരിമല, തേവർവട്ടം.

വാട്ടർ ചാർജ് സ്വീകരിക്കും
കുറ്റ്യാടി∙ കേരള വാട്ടർ അതോറിറ്റി വാട്ടർ ബില്ലുകൾ എല്ലാ മാസവും 25,26 തീയതികളിൽ കുറ്റ്യാടി റിവർ റോഡിലുള്ള ഓഫിസിൽ സ്വീകരിക്കും. ഈ തീയതികളിൽ സർക്കാർ ഉത്തരവ് പ്രകാരം അവധി ദിവസമായാൽ തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം വാട്ടർ ചാർജ് അടയ്ക്കാം. വാട്ടർ ചാർജ് കുടിശിക വരുത്തിയിട്ടുള്ളതും പ്രവർത്തനരഹിതവുമായ വാട്ടർ മീറ്ററുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വാട്ടർ കണക്‌ഷനുകൾ മുന്നറിയിപ്പില്ലാതെ വിഛേദിക്കുമെന്നും പേരാമ്പ്ര അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വയോജന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം: ക്യാംപ് ഇന്ന് 
കോടഞ്ചേരി∙ വയോജന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണത്തിനു മുന്നോടിയായുള്ള മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടത്തും. വീൽ ചെയർ, വാക്കർ, ഹിയറിങ് എയ്ഡ് എന്നിവ ആവശ്യമായ വയോജനങ്ങൾ ആധാർ കാർഡ്, റേഷൻ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുമായി പഞ്ചായത്ത് ഓഫിസിൽ എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

കൂൺ കൃഷി ആനുകൂല്യം: യോഗം നാളെ
കൂടരഞ്ഞി∙ പഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ വാർഡുകളിൽ കൂൺ കൃഷി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവരുടെ യോഗം നാളെ 10.30ന് കൂടരഞ്ഞി കൃഷിഭവൻ ഹാളിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com