ADVERTISEMENT

മാവൂർ∙ രാത്രി നടന്ന ചർച്ചയെ തുടർന്ന് മാവൂർ–കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് പിൻവവലിച്ചു. ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദിച്ചെന്നാരോപിച്ച് ഇന്നലെ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂർ, ചെറുവാടി, മുക്കം, കുന്നമംഗലം ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കിയത്. സർവീസ് നടത്തിയ ചില സ്വകാര്യ ബസുകൾ സമരക്കാർ തടഞ്ഞു. 

കോഴിക്കോട് - മാവൂർ– അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രി പാറമ്മലിൽ വച്ച് ഒരുസംഘം ആളുകൾ മർദിച്ചെന്നാണ് പരാതി. ജീവനക്കാരുടെ പരാതിയിലും നാട്ടുകാർ നൽകിയ പരാതിയിലും മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ മാവൂർ–കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തിയതിനെത്തുടർന്ന് 5 കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തി.

English Summary:

A flash strike by private buses on the Mavoor-Kozhikode route, triggered by an alleged assault on bus employees, has been called off after successful discussions. The strike, which disrupted public transport in the region, saw KSRTC buses stepping in to provide limited services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com