ADVERTISEMENT

മേപ്പയൂർ. നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവർത്തനമാണ് രാഷ്ട്രീയമെന്ന് സ്വജീവിതം കൊണ്ട് രേഖപ്പെടുത്തിയ രാഷ്ട്രീയ യുഗപ്രഭാവനായിരുന്നു വ്യക്തിയായിരുന്നു എ.വി.അബ്ദു റഹ്മാൻ ഹാജി എന്ന്  എൽഡിഎഫ്  കൺവീനർ ടി.പി.രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. സലഫിയ്യ അസോസിയേഷനു കീഴിലുള്ള എ.വി. ചെയറിന്റെ നേത്യത്വത്തിൽ എ.വി അനുസ്‌മരണവും, സാമകാലീന ഇന്ത്യ പ്രഭാഷണവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ആദർശ ശുദ്ധിയുടെ പ്രതീകമായിരുന്ന അദ്ദേഹം സ്ഥാപിച്ച സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന ഈ സ്ഥാപനങ്ങളെ പൊതുസമൂഹം നെഞ്ചേറ്റിയിട്ടുണ്ടെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 

ഇന്ത്യയിൽ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം സി.പി.ജോൺ മുഖ്യപ്രഭാഷണം നടത്തി. മത വിശ്വാസം മതേതരത്വത്തിൻ്റെ എതിർശബ്ദമല്ലെന്നും മറിച്ച് മതേതരത്വത്തിന്റെ ശക്തിയാണെന്നും അതീവ സൂഷ്മതയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നില്ലെങ്കിൽ ഇന്ത്യയിൽ മതേതരത്വം അവശേഷിച്ചു കൊള്ളണമെന്നില്ല എന്ന് എവിയെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സലഫിയ്യ അസോസിയേഷൻ പ്രസിഡന്റ് ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. എ.വി.ചെയർ ചെയർമാൻ പ്രഫ.എ.എം.അബ്ദുൽ സലാം റിപ്പോർട്ട് അവതരിപ്പിച്ചു. ഉമ്മർപാണ്ടികശാല എ.വി.അനുസ്മരണ പ്രഭാഷണം നടത്തി. 

പഞ്ചായത്ത്പ്രസിഡന്റ് കെ.ടി.രാജൻ പ്രതിഭകളെ ആദരിച്ചു. സലിഫയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി.അബ്ദുല്ല, എ.വി.ചെയർ കൺവീനർ അജയ് ആവള, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, സലഫിയ അസോസിയേഷൻ സെക്രട്ടറി എ.പി.അസീസ്, എഒസി.കെ.ഹുസൈൻ, എൻ.ബാപ്പുട്ടി, സലഫിയ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.കെ.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

English Summary:

This article commemorates the life and work of A.V. Abdul Rahman Haji, a respected political figure known for his dedication to public service. Featuring insights from T.P. Ramakrishnan and C.P. John, the article highlights Haji's contributions, the Salafi Association's role in education and charity, and the ongoing dialogue on the future of secularism in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com