ADVERTISEMENT

കീഴരിയൂര്‍∙ സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരികയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം. സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. ഡിസംബര്‍ 3ന് തൃശൂരില്‍ നടക്കുന്ന ഭിന്നശേഷി ദിനാചരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 

ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക, വീല്‍ച്ചെയറില്‍ ഇരുന്നാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കൈയിലെ മൂന്നുവിരലുകള്‍ മാത്രമേ ശാരികയ്ക്കു ചലിപ്പിക്കാനാകൂ. 2023ൽ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922–ാം റാങ്ക് നേടിയ ശാരികയ്ക്ക് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിലാണ് നിയമനം ലഭിച്ചത്. ഭിന്നശേഷി മേഖലയില്‍ ഇന്ത്യയുടെ അഭിമാനം എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ശാരികയെ വിശേഷിപ്പിച്ചിരുന്നു.

English Summary:

Defying all odds, A.K. Sharika, a wheelchair user with Cerebral Palsy, etched her name in history by becoming the first person from Kerala to clear the prestigious Indian Civil Service Examination. Her remarkable achievement earned her the State Government's Disability Award, recognizing her as a true inspiration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com