ADVERTISEMENT

താനൂർ ∙ സബ് ജില്ലയിലെ 2 വിദ്യാലയങ്ങൾ 32 വർഷം കഴിഞ്ഞിട്ടും ചെകുത്താനും കടലിനുമിടയിൽ. മാനേജ്മെന്റ് തർക്കത്തെ തുടർന്ന് താൽകാലികമായി സർക്കാർ ഏറ്റെടുത്ത ചിറക്കൽ കെപിഎൻഎംയുപി, കോർമന്തല എഎംഎൽപി സ്കൂളുകൾക്കാണ് ഈ ദുർഗതി. 1989ൽ ആണ് സർക്കാർ ഏറ്റെടുത്ത് ചുമതല എഇഒയെ ഏൽപ്പിച്ചത്. അതേസമയം സർക്കാരും എയ്ഡഡും അല്ലാത്ത അവസ്ഥയിൽ സ്കൂൾ നടത്തിപ്പും അധ്യാപനവും 3 പതിറ്റാണ്ടായി താളംതെറ്റിയ നിലയിലാണ്.

താനൂർ കോർമന്തല എഎംഎൽപി സ്കൂൾ.
താനൂർ കോർമന്തല എഎംഎൽപി സ്കൂൾ.

പുതിയ അധ്യയന വർഷത്തിലും ഇതിനു പരിഹാമായില്ല. ഭൗതിക സൗകര്യക്കുറവും തർക്കങ്ങളും പരിഹരിച്ച് അന്തരീക്ഷം സൗഹൃദമാക്കാൻ അധികൃതർ കിണഞ്ഞു ശ്രമിക്കമ്പോഴും ഇവിടെ അവഗണന തുടരുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ ഒരു ഫോറം പോലും കിട്ടാൻ ഏറെ പ്രയാസമാണ്. ഇരു വിദ്യാലയങ്ങളുടേയും മാനേജ്മെന്റ് ഒന്നാണ്. കോർമന്തലയിൽ ഈയിടെ പ്രവേശനോത്സവത്തിനും അറ്റകുറ്റപണിക്കുമായി അധ്യാപകർ പോക്കറ്റിൽ നിന്നെടുത്തത് 45,000 രൂപയാണ്. 

10ൽ 4 പേർ മാത്രമാണ് സ്ഥിരം ജോലിക്കാർ. 192 കുട്ടികളുമുണ്ട്. ചിറക്കൽ സ്കൂളിൽ പണികൾക്ക് കാൽലക്ഷം രൂപ ചെലവായി. 10 അധ്യാപകരും 179 കുട്ടികളുമുണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്.ഇത്ര വർഷമായിട്ടും പരിഹാര നടപടികൾ എങ്ങുമെത്തുന്നില്ല. നിവേദനങ്ങളുടെ കൂമ്പാരമാണ് അയച്ചത്.  പുസ്തക വിതരണം, സാമ്പത്തിക സഹായ ലഭ്യത, കെട്ടിടം പണി എന്നിവയും പ്രതിസന്ധിയിലാണ്. സർക്കാർ ആണോ എയ്ഡഡ് ആണോ എന്ന് ചോദിച്ചാൽ രണ്ടിനും ഉത്തരമില്ല. ഇപ്പോൾ അധ്യാപക നിയമനം സർക്കാരാണ് നടത്തുന്നത്. തീരുമാനമാകാത്തതിനാൽ ഇരു വിദ്യാലയങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com