ADVERTISEMENT

തേഞ്ഞിപ്പലം ∙ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ് അവസാന ദിനങ്ങളിലേക്കു കടന്നതോടെ മത്സരാവേശം ഇരട്ടിയോളമായി. നാളെയാണ് മീറ്റ് സമാപിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ ചാംപ്യൻഷിപ് ഇല്ലെങ്കിലും രാജ്യാന്തര മത്സരങ്ങൾക്കുള്ള യോഗ്യതാ റൗണ്ടെന്ന നിലയിൽ മികച്ച പ്രകടനമാണ് താരങ്ങൾ പുറത്തെടുക്കുന്നത്. ഓരോ ഇനങ്ങളിലും മത്സരിക്കുന്നവർക്കു പിന്തുണയുമായി അവരവരുടെ സംസ്ഥാനത്തിലെ സഹതാരങ്ങൾ ആർപ്പുവിളികളുമായി ഒപ്പമുണ്ട്.

  പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണത്തിലേക്ക് കുതിക്കുന്ന മഹാരാഷ്ട്രയുടെ സിദ്ധാന്ത് തിംഗലയ.
പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണത്തിലേക്ക് കുതിക്കുന്ന മഹാരാഷ്ട്രയുടെ സിദ്ധാന്ത് തിംഗലയ.

ദീർഘദൂര ഇനങ്ങളിലും ത്രോ ഇനങ്ങളിലും ഉത്തരേന്ത്യൻ താരങ്ങൾ മേൽക്കൈ നേടുമ്പോൾ ഹ്രസ്വദൂര ഇനങ്ങളിലും ജംപ് ഇനങ്ങളിലും ദക്ഷിണേന്ത്യൻ താരങ്ങളാണ് നേട്ടം കൊയ്യുന്നത്. കടുത്ത ചൂടു വകവയ്ക്കാതെ നാട്ടുകാരുൾപ്പെടെയുള്ള കാണികൾ മത്സരാർഥികൾക്ക് ആവേശം പകരാനായി കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലേക്കെത്തുന്നുണ്ട്.

  കുളിർപ്പിക്കും വിജയം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സ്വർണം നേടുന്ന മഹാരാഷ്ട്രയുടെ കോമൾ ചന്ദ്രക ജഗദേൽ.                                              ചിത്രം: മനോരമ
കുളിർപ്പിക്കും വിജയം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സ്വർണം നേടുന്ന മഹാരാഷ്ട്രയുടെ കോമൾ ചന്ദ്രക ജഗദേൽ. ചിത്രം: മനോരമ

ഇന്ന് 6 ഫൈനലുകൾ

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്നു നടക്കുന്ന പുരുഷവിഭാഗം പോൾവോൾട്ടിൽ കേരളത്തിന്റെ കെ.ജി.ജെസൻ, എ.കെ.സിദ്ധാർഥ്, സി.ബി.അനൂപ്, കെ.അതുൽരാജ് എന്നിവർ മത്സരിക്കുന്നുണ്ട്. പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ കാസർകോട് സ്വദേശി കെ.സി.സിദ്ധാർഥും കളത്തിലിറങ്ങും.വനിതാ വിഭാഗം ഹൈജംപിൽ എയ്ഞ്ചൽ പി.ദേവസ്യ, കെ.എച്ച്.സാലിഹ എന്നിവരും ട്രിപ്പിൾ ജംപിൽ സാന്ദ്ര ബാബുവും വനിതാ വിഭാഗം ഡിസ്കസ് ത്രോയിൽ സി.പി.തൗഫീറയും പുരുഷവിഭാഗം 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സലും കേരളത്തിനായി മത്സരിക്കും.

   ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ ഷോട്പുട്ടിൽ സ്വർണം നേടുന്ന പഞ്ചാബിന്റെ തജിന്തർപാൽ സിന്തൂർ.  ചിത്രം: മനോരമ
ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ ഷോട്പുട്ടിൽ സ്വർണം നേടുന്ന പഞ്ചാബിന്റെ തജിന്തർപാൽ സിന്തൂർ. ചിത്രം: മനോരമ

ചക്കിട്ടപാറയിലേക്ക് ഒരു സ്വർണം,രണ്ടു വെങ്കലം

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക ചാംപ്യൻഷിപ്പിൽ കോളടിച്ചത് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമത്തിനാണ്. ഒരു സ്വർണവും രണ്ടു വെങ്കലവുമുൾപ്പെടെ മൂന്നു മെഡലുകളാണ് ഇതുവരെ ഈ നാട്ടിൻപുറത്തേക്കെത്തിയത്.
ഇന്നലെ ലോങ്ജംപിൽ സ്വർ‌ണം നേടി നയന ജയിംസ്, 400 മീറ്ററിൽ വെങ്കലം നേടിയ ഒളിംപ്യൻ നോഹ നിർമൽ ടോം, 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൻ ജോൺസൻ എന്നിവരെല്ലാം ചക്കിട്ടപാറ സ്വദേശികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com