ADVERTISEMENT

തിരൂർ ∙ അങ്ങിങ്ങായി പത്തോളം സിസിടിവി ക്യാമറകളുണ്ടെങ്കിലും ഒന്നിനു പോലും കാഴ്ചയില്ല. തിരൂർ ബസ് സ്റ്റാൻഡിലെ സിസിടിവി ക്യാമറകളാണ് മാസങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്നത്. ദിവസേന നൂറ് കണക്കിനു യാത്രക്കാർ എത്തുന്ന ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ സാക്ഷിയാകേണ്ടവയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ. എന്നാൽ രാത്രിയായാൽ സാമൂഹിക വിരുദ്ധരും ലഹരിക്കച്ചവടക്കാരും നിറയുന്ന ബസ് സ്റ്റാൻഡിൽ എന്തു നടന്നാലും ആരും കാണാനും കേൾക്കാനുമില്ലാത്ത സ്ഥിതിയാണ്. 

സ്കൂൾ തുറന്നു പ്രവർത്തിച്ചിരുന്ന സമയത്ത് ഇവിടെ കുട്ടികൾ സ്ഥിരമായി ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. മദ്യപിച്ചെത്തിയ ഒരാൾ ഒരു പെൺകുട്ടിയെ ഉപദ്രവിച്ച സംഭവവുമുണ്ടായി. കഴിഞ്ഞ മാസം ഒരു അതിഥിത്തൊഴിലാളിക്ക് ഇവിടെ മർദനമേറ്റ് പരുക്ക് പറ്റിയിരുന്നു. ഇരുട്ടു വീണാൽ വെളിച്ചക്കുറവുള്ള ബസ് സ്റ്റാൻഡിൽ പലയിടത്തായി കഞ്ചാവ് അടക്കമുള്ള ലഹരി വിൽപനയും മദ്യപിച്ചെത്തുന്നവരുടെ ശല്യവും കൂടുതലാണ്. 

രാത്രി യാത്രയ്ക്ക് കെഎസ്ആർടിസി കാത്തു നിൽക്കുന്നവരുടെ സ്ഥിതിയും യാതൊരു സുരക്ഷയുമില്ലാത്തതാണ്. മുൻപ് താഴേപ്പാലത്തും സെൻട്രൽ ജംക‍്ഷനിലും സ്ഥാപിച്ചിരുന്ന സിസിടിവികൾ ഏറെ മുറവിളികൾക്കു ശേഷമാണ് പ്രവർത്തിപ്പിച്ചത്. ബസ് സ്റ്റാൻഡ് നവീകരണം നടന്ന സമയത്ത് ഇതിന്റെ പ്രവൃത്തി ഏറ്റെടുത്തവർക്കാണു സിസിടിവിയുടെ നടത്തിപ്പിനുള്ള ചുമതല നൽകിയിരുന്നത്. എന്നാൽ ക്യാമറകളുടെ പ്രവർത്തനം നിലച്ച് മാസങ്ങളായിട്ടും ഇവർ തിരിഞ്ഞു നോക്കിയിട്ടില്ല. എത്രയും പെട്ടെന്ന് ഇവ പ്രവർത്തിപ്പിക്കാൻ നഗരസഭ ഇടപെടണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com