ADVERTISEMENT

പാണ്ടിക്കാട് ∙ കൊളപ്പറമ്പ് ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാംപിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 54 പേർ സേനയുടെ ഭാഗമായി. ക്യാംപിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഐആർബി കമൻഡാന്റ് പദം സിങ് അഭിവാദ്യം സ്വീകരിച്ചു. 9, 10 ബാച്ചിലെ വിങ് റിക്രൂട്ട് കോൺസ്റ്റബിൾമാരുടെ പാസിങ്  ഔട്ടാണ് നടന്നത്. 

2 ബാച്ചുകളിലായി  54 പേരാണ് 18 മാസം നീണ്ട കഠിനപരിശീലനം പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി സേനാംഗങ്ങളുടെ സത്യപ്രതിജ്ഞ, സെറിമോണിയൽ മാർച്ച് പാസ്റ്റ്, റിവ്യു ഓർഡർ മാർച്ച് എന്നിവ നടന്നു. മികവ് പുലർത്തിയവർക്ക് സമ്മാനങ്ങൾ നൽകി.

ഡപ്യൂട്ടി കമൻഡാന്റ് സി.കെ.പ്രകാശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡപ്യൂട്ടി കമൻഡാന്റുമാരായ  സി.പി.അജിത്കുമാർ, രമേഷ് കുമാർ, അസിസ്റ്റന്റ് കമൻഡാന്റുമാരായ കെ.എ.ബഷീർ, വിനോദ്, മനോജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.റാബിയത്ത്, സ്ഥിരസമിതി അധ്യക്ഷൻ പി.ആർ.രോഹിൽ നാഥ്, അംഗങ്ങളായ പി.സുനീർ, കെ.ടി.ഗിരീഷ് ബാബു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com