ADVERTISEMENT
തിരൂർ ∙ കെഎസ്ആർടിസി ബസ് ജംക‍്ഷനിൽ നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ പെട്ടു. ഇന്നലെ വൈകിട്ടാണ് ഗുരുവായൂരിൽനിന്ന് തിരൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് കോടതി റോഡിൽനിന്ന് സിറ്റി ജംക‍്ഷനിലേക്കു കയറുന്ന ഭാഗത്ത് നിന്നുപോയത്. ഇതോടെ കോടതി റോഡിൽ നിന്ന് മറ്റു വണ്ടികൾക്ക് കടന്നുവരാൻ സാധിക്കാത്ത സ്ഥിതിയായി. ഇത് നഗരമാകെ ഗതാഗതം സ്തംഭിക്കുന്നതിനു കാരണമായി. വീൽ ജാമായി നിൽക്കുകയായിരുന്നു എന്നാണ് ഡ്രൈവർ അറിയിച്ചത്. ഒരു മണിക്കൂറോളം കഴിഞ്ഞശേഷമാണ് വണ്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com