നോറോ വൈറസ്; രണ്ടാംഘട്ട പ്രതിരോധം സാംപിൾ ഫലം ലഭിച്ചശേഷം
Mail This Article
പെരിന്തൽമണ്ണ ∙ സ്വകാര്യ പാരാമെഡിക്കൽ കോളജിലെ വിദ്യാർഥിനിക്ക് നോറോ വൈറസ് ബാധ കണ്ടെത്തിയ സംഭവത്തിൽ പുതുതായി അയച്ച സാംപിളുകളിലെ പരിശോധനാ ഫലം കാക്കുകയാണ് അധികൃതർ. തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ച 10 സാംപിളുകളുടെ ഫലം 2 ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also read: പതിനാറുകാരന് പീഡനം; ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിനതടവ്
ഇതോടൊപ്പം മഞ്ചേരി മെഡിക്കൽ കോളജിൽ 12 സാംപിളുകളും 8 രക്ത സാംപിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഷിഗെല്ല, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ സാന്നിധ്യം സംശയിച്ചാണ് ഇത്.ഇവയുടെ പരിശോധനാ ഫലം ലഭിച്ച ശേഷമേ ബോധവൽക്കരണ–പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് ആരോഗ്യ വകുപ്പ് കടക്കൂ.ഇന്നലെയും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോസ്‌റ്റലിലെത്തി അന്വേഷണം നടത്തി.
ഒരു വിദ്യാർഥിനിക്ക് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അടിയന്തര ചികിത്സ ലഭ്യമാക്കി.ഹോസ്‌റ്റലിലെ അൻപതിലേറെ വിദ്യാർഥികൾ ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്ന രണ്ടു പേർ സാധാരണ നിലയിലെത്തിയതായും മറ്റാർക്കും പിന്നീട് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
=