ADVERTISEMENT

മലപ്പുറം ∙ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധ ട്രെയിൻ സന്ദേശ യാത്ര സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങി കേരളത്തിലെ പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തേഡ് എസി ആക്കി സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു.

നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ്, നിലമ്പൂർ പാലക്കാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കണ്ണൂർ – ഷൊർണൂർ സ്പെഷൽ എക്സ്പ്രസ് എന്നീ ജില്ലയിലൂടെ കടന്നു പോകുന്ന ട്രെയിനുകളിലാണു പ്രതിഷേധ യാത്ര നടത്തിയത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ്, നിലമ്പൂരിൽ ജില്ലാ പ്രസിഡന്റ് പി.ഷബീർ, എൻ.എം ഷഫീഖ്, തിരൂരിലും വാണിയമ്പലത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മുനീർ, ടി.പി.രഹന സബീന എന്നിവർ സമരത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com