ADVERTISEMENT

എടപ്പാൾ ∙ ആസ്വാദക മനസ്സുകളിൽ സംഗീതമഴ പെയ്യിച്ച് ശാന്തിപ്രിയയുടെ ബാവുൾ കച്ചേരി അരങ്ങേറി. ഗോൾഡൻ ഫ്രെയിം സംഘടിപ്പിച്ച ‘സുവർണ നിമിഷങ്ങൾ’ പരിപാടിയിലാണ് ബാവുൾ കച്ചേരി അവതരണം നടന്നത്. ബംഗാളി നാടോടി സംഗീതമായ ബാവുൾ സംഗീതത്തോടൊപ്പം ഗുരവാണിയിൽ നിന്നുള്ള ഗാനങ്ങളും ഇവർ ആലപിച്ച് ആസ്വാദകരുടെ കയ്യടി നേടി.

പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. കെ.കെ.ഗോപിനാഥൻ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, സി.വി.ഗോവിന്ദൻ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സന്തൂർ കലാകാരൻ ഹരി ആലംകോട് ആധ്യക്ഷ്യം വഹിച്ചു. കെ.നാരായണൻ, എടപ്പാൾ വിശ്വനാഥ്, ഉത്തമൻ കാടഞ്ചേരി, കെ.സനൽ കുമാർ, പി.ജയന്തകുമാർ, പി.എം.കെ.ഉണ്ണി, യു.കെ.മുഹമ്മദ്, മണികണ്ഠൻ കാലടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com