ADVERTISEMENT

എടക്കര ∙ നഗരഹൃദയത്തിൽ കഞ്ചാവ് ചെടി. ബസ് സ്റ്റാൻഡിനു സമീപം കെഎ‍ൻജി റോഡരികിലാണ് കഞ്ചാവ് ചെടി വളർന്നത്. ചെടി കണ്ടു സംശയം തോന്നിയ നാട്ടുകാർ എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സന്തോഷ്, പ്രിവന്റീവ് ഓഫിസർ റെജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് സംഘമെത്തി ചെടി പറിച്ചെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. ചെടിക്ക് 25 സെന്റിമീറ്റർ നീളമുണ്ട്. ടൗണിലും പരിസരങ്ങളിലും കഞ്ചാവ് കച്ചവടം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com