ADVERTISEMENT

പൊന്നാനി ∙ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു വച്ച ‘കൈതാളത്ത് അടിമ സഖാവ്’ വിടപറഞ്ഞു. പൊന്നാനിയിലെ വയൽ വരമ്പുകളിലൂടെയും ഇടവഴികളിലൂടെയും സമര വീര്യത്തോടെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച പാർട്ടിയുടെ സ്വന്തം അടിമ ഇനി ഓർമപ്പൂക്കളാണ്. കർഷകത്തൊഴിലാളികളുടെ മുൻനിര പോരാളി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത സഖാവ്. പൊന്നാനിയിലെ യുവാക്കൾക്ക് സഖാവിന്റെ സമരഓർമകൾ ആവേശമാണ്. ഇന്നും പാർട്ടി പരിപാടികളിൽ സഖാവ് വന്നൊന്ന് വാനിലേക്ക് മുഷ്ടിയുയർത്തി മുദ്രാവാക്യം വിളിച്ചാൽ സിരകളിലേക്ക് വിപ്ലവവീര്യമെത്തും. ശരീരം വാർധക്യത്തിലേക്കെത്തിയെങ്കിലും മനസ്സ് പഴയ വിപ്ലവഭൂമികയിൽ തന്നെയായിരുന്നു. 

മുൻ മന്ത്രി ഇ.കെ.ഇമ്പിച്ചി ബാവയ്ക്കൊപ്പം ചേർന്ന് പ്രവർത്തിച്ച അടിമ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 3 മാസം ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അടിമ സിപിഎമ്മിന്റെ പൊന്നാനി വെളിയങ്കോട് മേഖലകളിലെ ആദ്യകാല കരുത്തുറ്റ പ്രവർത്തകനായിരുന്നു. പ്രദേശത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. പണിക്കൻകാവ് ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശനില്ലാതിരുന്ന കാലത്ത് അടിമയുടെ നേതൃത്വത്തിൽ ദലിത് സ്ത്രീകളെ സംഘടിപ്പിച്ച് താലം എഴുന്നള്ളിപ്പ് സമരം നടത്തിയതും ആ പേരിനൊപ്പം ഓർക്കുന്ന ചരിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com