ADVERTISEMENT

പെരിന്തൽമണ്ണ ∙ പ്ലസ്‌ടു വിദ്യാർഥികൾക്ക് ക്ലാസിൽ ശാസ്‌ത്ര ക്ലാസുകളെടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒൻപതാം ക്ലാസ് വിദ്യാർഥി വിധുനന്ദനൻ എഴുതിയ ശാസ്‌ത്ര പുസ്‌തകവും പ്രകാശനത്തിനു മുൻപുതന്നെ വൈറൽ. ഇംഗ്ലിഷിൽ എഴുതിയ ‘ദി എറ്റേണൽ സിംഫണി ഓഫ് ദി കോസ്‌മോസ്’ എന്ന പുസ്‌തകം ഒൻപതാം ക്ലാസുകാരന്റെ ബോധങ്ങൾക്കപ്പുറത്തുള്ള പ്രപഞ്ചത്തിലെ മഹത്തരമായ വിസ്മയങ്ങളും ഭൗതിക ശാസ്‌ത്രത്തിലെ ചിന്തയുണർത്തുന്ന തത്വങ്ങളുമാണ് പരിചയപ്പെടുത്തുന്നത്. പുലാമന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് വിധുനന്ദനൻ(14). ഇതേ സ്‌കൂളിലെ പ്ലസ്‌ടു ക്ലാസിൽ അധ്യാപികയുടെ സാന്നിധ്യത്തിൽ വിധുനന്ദനൻ മനോഹരമായി ശാസ്‌ത്ര ക്ലാസ് എടുക്കുന്ന വിഡിയോ ആയിരക്കണക്കിന് ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ കണ്ടത്. 




വിധുനന്ദനൻ
വിധുനന്ദനൻ

27 ന് രാവിലെ 8.30ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുസ്‌തകത്തിന് അവതാരിക എഴുതിയ മുൻവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്  തന്നെ പ്രകാശനം ചെയ്യും. ഫിസിക്സിനെ ആഴത്തിൽ അറിയുക, ഗവേഷണ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് വിധുനന്ദനൻ പറഞ്ഞു. കൊളത്തൂർ എൻഎൽപി സ്‌കൂൾ പ്രധാനാധ്യാപകൻ കെ.കെ.സുധീറിന്റെയും പുലാമന്തോൾ ജിഎച്ച്എസ്എസ് ലാബ് അസിസ്‌റ്റന്റ് കെ.പ്രതിഭയുടെയും മകനാണ് കൊളത്തൂർ ഓണപ്പുട സദ്‌ഗമയയിൽ വിധുനന്ദനൻ. സഹോദരി: ഗൗരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com