ADVERTISEMENT

മലപ്പുറം∙ പൾസ് പോളിയോ ആദ്യ ദിനത്തിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി (70.01%). ഇതിൽ 1,465 കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെ ആകെ 4,45,201 കുട്ടികളാണുള്ളത്. ആകെയുള്ള 3,781 സ്ഥിരം ബൂത്തുകളിൽ 50 ബൂത്തുകൾ നൂറു ശതമാനം പോളിയോ മരുന്ന് നൽകി.

66 ട്രാൻസിറ്റ് ബൂത്തുകളും 40 മൊബൈൽ ബൂത്തുകളുമായി 3,887 ബൂത്തുകളാണു സജ്ജീകരിച്ചിരുന്നത്.ഇന്നലെ പോളിയോ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് ഇന്നും നാളെയുമായി വൊളന്റിയർമാർ വീടുകൾ സന്ദർശിച്ചു മരുന്ന് നൽകും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ മുതലായ സ്ഥലങ്ങളിലെ ബൂത്തുകൾ ഇന്നും നാളെയും പ്രവർത്തിക്കും.

ജില്ലാതല ഉദ്ഘാടനം കോട്ടപ്പടിയിൽ
മലപ്പുറം∙ പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പി.ഉബൈദുല്ല എംഎൽഎ നിർവഹിച്ചു. വാർഡ് കൗൺസിലർ സി.സുരേഷ് അധ്യക്ഷത വഹിച്ചു. കലക്ടർ വി.ആർ.വിനോദ് മുഖ്യാതിഥിയായിരുന്നു. ഡിഎംഒ ഡോ.ആർ.രേണുക മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ടി.എൻ.അനൂപ്, നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, സംസ്ഥാന നിരീക്ഷകൻ ഡോ.എസ്.ഹരികുമാർ, കെഎംഎസ്‍സിഎൽ ജനറൽ മാനേജർ ഡോ.എ.ഷിബുലാൽ, ജില്ലാ മാസ് മീഡിയ ഓഫിസർ പി.രാജു, ഡപ്യൂട്ടി മീഡിയ ഓഫിസർ കെ രാംദാസ്, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.എൻ.എൻ.പമീലി, ആശുപത്രി സൂപ്രണ്ട് ഡോ.അജേഷ് രാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com