ADVERTISEMENT

തേഞ്ഞിപ്പലം ∙ പെരുവള്ളൂർ പഞ്ചായത്തിൽ വരൾച്ച രൂക്ഷമാകുമ്പോഴും പഴയ കുഴൽക്കിണറുകളിൽ പലതും കാണാമറയത്ത്. 23 വർഷം പഴക്കമുള്ള 32 ജലനിധി ഗുണഭോക്തൃസമിതികളിൽ 12 എണ്ണത്തിന്റെ പൊതുകിണറുകളും നോക്കുകുത്തി. ജല അതോറിറ്റിയുടെ കണക്‌ഷൻ ലഭിച്ചവരും പരിമിതം. ജലജീവൻ മിഷൻ പദ്ധതിയാണ് ശാശ്വത പരിഹാരമായി കാണുന്നതെങ്കിലും അത് എന്നത്തേയ്ക്ക് യാഥാർഥ്യമാകുമെന്നതിൽ വ്യക്തതയില്ല. 

20ലേറെ കുഴൽക്കിണറുകൾ വർഷങ്ങൾക്കിടെ കാലഹരണപ്പെട്ടതായി പഞ്ചായത്ത് അധികൃതർ പറയുന്നു. 25ലേറെ കുഴൽക്കിണറുകൾ 5 വർഷത്തിനിടെ മോട്ടർ സ്ഥാപിച്ച് ജലലഭ്യത ഉറപ്പാക്കി. കുറഞ്ഞത് 4 കുടുംബങ്ങൾക്ക് എങ്കിലും വെള്ളം ലഭിക്കുമെന്ന് ഉറപ്പുള്ള കുഴൽക്കിണറുകൾ മോട്ടർ ഘടിപ്പിച്ച് പ്രവർത്തന സജ്ജം ആക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം പറഞ്ഞു. പലയിടത്തായി ശേഷിക്കുന്ന കുഴൽക്കിണറുകളിൽ പലതും ജലലഭ്യത ഇല്ലാത്തതാണെന്നും അധികൃതർ അറിയിച്ചു. 

ജലനിധി കിണറുകൾ പലതും സമീപകാലത്ത് ചെളി നീക്കി ജലലഭ്യത ഉറപ്പാക്കുകയായിരുന്നു. കിണറിലെ കരിമ്പാറകളും മറ്റും കാരണം 12 കിണറുകളിൽ ഒരു നിലയ്ക്കും വെള്ളം ലഭിക്കില്ലെന്നതാണ് നില. ജല അതോറിറ്റിയുടെ ജല കണക്‌ഷൻ ഏതാണ്ട് 100 കുടുംബങ്ങൾക്കേയുള്ളൂ. പഞ്ചായത്തിൽ പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കാനാകാതെ അധികൃതർ മുൻപേ കണക്‌ഷൻ പരിമിതപ്പെടുത്തുകയായിരുന്നു. ജല അതോറിറ്റിയുടെ കുന്നത്തുപറമ്പിലെ സംഭരണി പൊളിച്ചു.

അവിടെ ജലജീവൻ മിഷൻ പദ്ധതി സംഭരണി നിർമാണം തുടങ്ങി. 8 ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയാണ് നിര‍മിക്കുന്നത്. പറമ്പിൽപീടികയിൽ സംഭരണി നിർമിക്കാനുള്ള സ്ഥലത്ത് ജീർണാവസ്ഥിലുള്ള കെട്ടിടം പൊളിച്ചു. സംഭരണി നിർമാണം വൈകാതെ തുടങ്ങാനാകും. 62 കോടി രൂപ ചെലവിലാണ് പെരുവള്ളൂരിൽ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. ജലക്ഷാമം തുടരുന്ന സാഹചര്യത്തിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ കലക്ടറുടെ അനുമതിയ്ക്ക് കാക്കുകയാണെന്ന് പ്രസിഡന്റ് കെ.അബ്ദുൽ കലാം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com