ADVERTISEMENT

എരമംഗലം ∙ വേനൽ കടുത്തതോടെ നരണിപ്പുഴയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. കോൾ മേഖലയിലെ പ്രധാന ജലസ്രോതസ്സായ നരണിപ്പുഴ വെള്ളമില്ലാതെ വറ്റിവരണ്ടതോടെയാണ് കിണറുകളിൽ വെള്ളമില്ലാതായത്. നരണിപ്പുഴയോടു ചേർന്നുള്ള വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക് പഞ്ചായത്തുകളിലാണ് കടുത്ത ശുദ്ധജലക്ഷാമം. വേനൽ കനത്തതു മൂലം ഭൂരിഭാഗം കിണറുകളിലും മഞ്ഞനിറത്തിലുള്ള ഓരു  വെള്ളമാണ് ലഭിക്കുന്നത്.കൃഷികൾക്ക് നനയ്ക്കാനും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ചൂട് കനത്തതും വേനൽമഴ പെയ്യാതെ വന്നതും നരണിപ്പുഴ വേഗത്തിൽ വറ്റാൻ കാരണമായി.അടുത്ത കാലത്തൊന്നും നരണിപ്പുഴ ഇത്രയും വേഗത്തിൽ വറ്റിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളമില്ലാതായതോടെ കോൾ മേഖലയിലെ പുഞ്ചക്കൃഷിയും കടുത്ത വരൾച്ചയിലാണ്.കനോലി കനാലിനോടും ചേർന്നുള്ള പ്രദേശങ്ങളും ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com