ADVERTISEMENT

ചങ്ങരംകുളം ∙ ചമ്രവട്ടം - ബിയ്യം ലിങ്ക് കനാൽ വഴി വെള്ളം എത്തിയില്ല, പൊന്നാനി കോൾ മേഖലയിലെ 2000 ഏക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. പല പാടശേഖരങ്ങളിലും ആവശ്യത്തിനു വെള്ളം കിട്ടാതെ വിളവിൽ കുറവ്. ആലപ്പുറം, പട്ടിശ്ശേരി, കോതോട്, കുമ്മിപ്പാലം, കോലോത്തുംപാടം തുടങ്ങിയ പടവുകളിലാണ് നെല്ല് കരിഞ്ഞുണങ്ങിയത്. വേനൽ മഴ ലഭിക്കാത്തതും, ജനുവരി മാസത്തിൽ ബിയ്യം റഗുലേറ്റർ വഴി വെള്ളം കടലിലേക്കു തുറന്നുവിട്ടതും വരൾച്ച നേരത്തെ എത്താൻ ഇടയാക്കി. 

നൂറടി തോട്ടിലെ വെള്ളം ആശ്രയിച്ചാണ് പൊന്നാനി കോൾ മേഖലയിൽ കൃഷിയിറക്കുന്നത്. വെള്ളം കൃത്യമായ ആസൂത്രണം ഇല്ലാതെ ഒഴുക്കി കളഞ്ഞതും കർഷകർക്ക് വിനയായത്. പഴഞ്ഞി സൊസൈറ്റി പടവ്, നരണിപ്പുഴ കുമ്മിപ്പാലം പടവുകളിൽ ബണ്ട് തകർന്നു കയറിയ വെള്ളം വീണ്ടും പമ്പിങ് നടത്തി തോട്ടിലേക്കു എത്തിയതാണ് മറ്റു പടവുകളിൽ വരൾച്ച ഒരു പരിധിവരെ തടയാനായത്. ലിങ്ക് കനാൽ വഴി പമ്പിങ് നടത്തി വെള്ളം എത്തിക്കാൻ സൗകര്യങ്ങൾ ഉണ്ടെങ്കിലും അധികൃതർ തയാറാകാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്. കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com