ADVERTISEMENT

എരമംഗലം ∙ നാട്ടുകാരെ ഭീതിയിലാഴ്ത്തി എരമംഗലം പാലക്കൽത്താഴം പാടശേഖരത്തിൽ തീപിടിത്തം. ഞായറാഴ്ച രാത്രിയിലും ഇന്നലെയും മണിക്കൂറുകളോളമാണ് തീപടർന്നത്. വെളിയങ്കോട് പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാലക്കൽത്താഴത്ത് വിഷുദിനത്തിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് രാത്രിയിൽ തീ പടർന്നതെന്നാണു കരുതുന്നത്. പൊന്നാനിയിൽനിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും രാത്രി ഏറെ വൈകിയും അത്യധ്വാനം ചെയ്ത്  തീയണച്ചതായിരുന്നു. കനത്ത ചൂടിനൊപ്പം കാറ്റും ശക്തമായതോടെ ഇന്നലെ രാവിലെ പാടത്തെ പുല്ലിൽ വീണ്ടും തീ പടർന്നു. 

സമീപവീടുകളിലേക്കും പുക പടർന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. തീ പടരാൻ തുടങ്ങിയതോടെ പൊന്നാനിയിൽനിന്ന് അഗ്‍നിരക്ഷാ സേന  എത്തിയെങ്കിലും എരമംഗലത്തുനിന്ന് പാലക്കൽതാഴത്തേക്കുള്ള റോഡ്   വീതി കുറവായതിനാൽ ജലസംഭരണിയുള്ള വാഹനം എരമംഗലത്തു തന്നെ    നിർത്തിയിടേണ്ടിവന്നു.

കരമേഖലയിൽ 500 മീറ്ററോളം നീളത്തിൽ മണിക്കൂറോളം പുല്ലിൽ തീപടർന്ന് പുക ഉയർന്നു. പാടശേഖരത്തോടു ചേർന്ന വീടുകളിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് 5 മണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാനായത്. ഇത്തവണ കൃഷി ഇറക്കാത്ത 30 ഏക്കർ പാടശേഖരത്തെ പുല്ലാണ് 2 ദിവസങ്ങളിൽ കത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com