ADVERTISEMENT

മഞ്ചേരി ∙ ലഹരിമരുന്ന് പിടികൂടിയ കേസിൽ ദമ്പതികൾക്കും ബന്ധുവായ യുവാവിനും 34 വർഷം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. കൊണ്ടോട്ടി മൊറയൂർ കിരങ്ങാട്ടുതൊടി അബ്ദുറഹിമാൻ (58), ഭാര്യ സീനത്ത്(49), ബന്ധു കീരങ്ങാട്ട് മുക്കണ്ണൻ ഉബൈദുല്ല (28) എന്നിവർക്ക് ആണ് ജഡ്ജി എം.പി.ജയരാജ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 31ന് ആണ് എക്സൈസ് സംഘം 74.5 കിലോ ഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയും പിടികൂടിയത്. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിനു സമീപം വച്ച് ഉബൈദുല്ല സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ അഞ്ചര കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അബ്ദുറഹിമാന്റെ വീട്ടിലും മുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നും 69 കിലോ ഗ്രാം കഞ്ചാവും എംഡിഎംഎയും പിടികൂടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com