ADVERTISEMENT

എ‌‌ടക്കര ∙ ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി 6 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി മുന്നണികൾ. വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനത്തിന് പുറമേ കൂടുംബയോഗങ്ങളും നടന്നു വരികയാണ്. രണ്ടും മൂന്നും വാർഡുകളിലെ വോട്ടർമാരെ സംഘടിപ്പിച്ച് വിപുലമായ രീതിയിലാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നത്. പ്രാദേശിക നേതാക്കൾക്ക് പുറമേ എംഎൽഎയും മന്ത്രിമാരും ജില്ലാ, സംസ്ഥാന  നേതാക്കൻമാരും ഉൾപ്പെടെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മൂത്തേടം  ചെമ്മംതിട്ട കാരോട് പട്ടിക വർഗ കോളനിയിൽ  എൽഡിഎഫ് നടത്തിയ  കുടുംബ സംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സി.ടി.രാധാമണി അധ്യക്ഷത വഹിച്ചു. ജോസ് വർഗീസ്, മുസ്തഫ കടമ്പോടൻ, പ്രകാശ് കുണ്ടൂർ കെ.ശശിധരൻ, വി.കെ.ഷാനവാസ്, എ.ടി.റജി. എ.പി.അനിൽ, എം.പി.പ്രേമൻ, ഷാജി ഉതുംകുഴി, കെ.സി.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.എ‌ടക്കര പായിമ്പാടം, ഉതിരകുളം എന്നിവിടങ്ങളിൽ യുഡിഎഫ് കുടുംബ യോഗങ്ങൾ നടത്തി. എ..പി.അനിൽകുമാർ എംഎൽഎ. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്. ഷാഹിന നിയാസ്, എൻ.എ.കരീം, സി.എച്ച്.ഇഖ്ബാൽ, ബാബു തോപ്പിൽ, ഒ.ടി.ജയിംസ്, പി.പുഷ്പവല്ലി, കെ.ആലിക്കുട്ടി.‌ ടി.കെ.മുജീബ്, കാദർ മണക്കാട്, ഹുസൈൻ നാണി, കെ.സി.ഷാഹുൽ ഹമീദ്, രാജപ്പൻ പാർലി, സെറീന മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com