ADVERTISEMENT

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ പ്രാക്ടിക്കൽ പരീക്ഷ
∙ബിവോക് നഴ്സറി ആൻഡ് ഓർണമെന്റൽ ഫിഷിങ് ഒന്ന് (സപ്ലിമെന്ററി), അഞ്ച് സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 23നും, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ വിജ്ഞാപന പ്രകാരം മേയ് രണ്ടിനും തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളജ്, എൽത്തുരുത്ത് തൃശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധനാ ഫലം
∙ഒന്നാം സെമസ്റ്റർ എംസിഎ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

ഹജ് പഠന ക്ലാസ് 27ന് 
വളവന്നൂർ ∙ പഞ്ചായത്ത് എസ്‍വൈഎസ് കമ്മിറ്റിയുടെ ഹജ് പഠന ക്ലാസ് 27ന് ബാഫഖി യതീംഖാനയിൽ നടക്കും. ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകും. സർക്കാർ വഴിയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. 9656271022.

അധ്യാപക ഒഴിവ്
∙ മലപ്പുറം ഗവ.വനിതാ കോളജിൽ ഹിസ്റ്ററി അതിഥി അധ്യാപക ഒഴിവിലേക്ക് 29ന് രാവിലെ 10നും ഉറുദു അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്കു 2നും കൂടിക്കാഴ്ച നടത്തും. 0483-2972200.
∙ പെരുവള്ളൂർ ജിഎച്ച്എസ്എസിൽ കെജി അധ്യാപക നിയമനത്തിന് 24ന് 10ന് അഭിമുഖം. അറബിക് ഭാഷയിലും പ്രാവിണ്യം വേണം– 04942434701.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com