ദുരിതമുഖത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മോദി സർക്കാർ എന്നും മുന്നിൽ: വി.കെ.സിങ്
Mail This Article
×
എടവണ്ണപ്പാറ ∙ ഏത് രാജ്യത്തും യുദ്ധം പുറപ്പെട്ടാലോ ഏതെങ്കിലും തരത്തിൽ ആഭ്യന്തര പ്രശ്‌നം ഉണ്ടായാലോ അവിടെ ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നരേന്ദ്രമോദി സർക്കാർ എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ.സിങ്. മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി ഡോ. എം. അബ്ദുൽസലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൻഡിഎ ലീഡർഷിപ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ വി.വി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.രാമചന്ദ്രൻ, മേഖലാ സെക്രട്ടറി പ്രേമൻ, സംസ്ഥാന സമിതി അംഗം ശ്രീപ്രകാശ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുഹിത, ഷിബു അനന്തായൂർ, ശിവദാസൻ, അപ്പു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.