ADVERTISEMENT

തിരൂരങ്ങാടി ∙ യഥാർഥ വോട്ടർക്ക് പകരം മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് യുവാവിന് വോട്ട് നഷ്ടമായി. ഇതേത്തുടർന്ന് പോളിങ് സ്റ്റേഷനിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം. പതിനാറുങ്ങൽ സ്വദേശി കുട്ടശ്ശേരി മുഹമ്മദ് മുസ്തഫയാണ് (36) പ്രതിഷേധിച്ചത്. മുസ്തഫ 51 –ാം ബൂത്തിൽ 184 ക്രമനമ്പറുകാരനാണ്. ഇന്നലെ വോട്ട് ചെയ്യാൻ പോളിങ് സ്റ്റേഷനായ പതിനാറുങ്ങൽ മിശ്ക്കാത്തുൽ ഉലൂം സുന്നി സെക്കൻഡറി മദ്രസയിൽ രാവിലെ 7.30 ന് എത്തിയപ്പോഴാണ് വോട്ട് ചെയ്യാൻ പറ്റാത്തത് അറിഞ്ഞത്. മുസ്തഫയുടെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയതിനാൽ പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയ വോട്ടർപട്ടികയിൽ പേരില്ല. 

എന്നാൽ താൻ അങ്ങനെ വോട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചെങ്കിലും വോട്ട് ചെയ്യാൻ സമ്മതിച്ചില്ല. 50 –ാം ബൂത്തിലുള്ള പാണഞ്ചേരി മുസ്തഫ എന്ന അന്ധനായയാൾ വീട്ടിൽ വച്ച് വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇയാൾക്ക് പകരം രേഖപ്പെടുത്തിയത് 51 –ാം ബൂത്തിലുള്ള കുട്ടശ്ശേരി മുസ്തഫയുടെ പേരിലാണ്. ഇതാണ് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്.  എന്നാൽ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് പോളിങ് സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിഐ കെ.ടി.ശ്രീനിവാസൻ റിട്ടേണിങ് ഓഫിസറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അസി.റിട്ടേണിങ് ഓഫിസറെത്തി ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകിയതിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.  2 മണിക്കൂറിലേറെ കഴിഞ്ഞാണ് പ്രശ്നം പരിഹരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com