ADVERTISEMENT

എടപ്പാൾ ∙ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരൾച്ച ബാധിച്ച കൃഷിയിടങ്ങൾ ജില്ലാ – ബ്ലോക്ക് തല വിദഗ്ധ സമിതി സന്ദർശിച്ചു. വിവിധ പാടശേഖരങ്ങളിൽ കഠിനമായ ചൂടിൽ വെള്ളം ലഭിക്കാത്തതുമൂലം വിളവ് എടുക്കാൻ കഴിയാതെ 20 ഹെക്ടർ നെൽക്കൃഷി പൂർണമായും കരിഞ്ഞുണങ്ങിയതായും വിളവെടുത്ത നെല്ലിൽ 50 മുതൽ 60 ശതമാനം വരെ വിളവ് കുറഞ്ഞതായും സംഘം വിലയിരുത്തി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുൽക്കാടുകൾക്ക് തീ പിടിച്ച് കായ്ഫലമുളള തെങ്ങുകൾ, കമുകുകൾ, വാഴകൾ, മാവുകൾ എന്നിവ കത്തിനശിച്ച സ്ഥലങ്ങളിലും സംഘം സന്ദർശനം നടത്തി. കോൾ മേഖലയിലെ കർഷകർക്ക് വിളനഷ്ടം ഉണ്ടായ സാഹചര്യത്തിൽ ഈ ഭാഗം വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ കർഷകർ ആവശ്യപ്പെട്ടു. 

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ദീപ, തവനൂർ ഇൻസ്‌ട്രക്‌ഷനൽ ഫാം മേധാവി പി.കെ.അബ്ദുൽ ജബ്ബാർ, തവനൂർ കൃഷി അസി. ഡയറക്ടർ പി.വി.വിജീഷ്, പെരുമ്പടപ്പ് കൃഷി അസി. ഡയറക്ടർ എം.വി.വിനയൻ, എടപ്പാൾ കൃഷി ഓഫിസർ എം.പി.സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com