ADVERTISEMENT

എ‌ടക്കര ∙ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയ നടപടി രണ്ടാം ദിവസമായ ഇന്നലെ നാടുകാണിയിൽ പരിശോധനയുടെ പേരിൽ തിരക്കുണ്ടായില്ല. നാടുകാണി ചുരം കയറിയെത്തിയ വാഹനങ്ങളെല്ലാം ഇ– പാസെടുത്തിരുന്നു. പരിശോധനയ്ക്ക് സമയമെടുക്കുന്നത് ഒഴിവാക്കൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇ പാസിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുള്ള പരിശോധനയ്ക്ക് കുറഞ്ഞ സമയമേ എടുക്കുന്നുള്ളൂ. 

നാടുകാണി ചുരം വഴി  ഊട്ടിയിലേക്കുള്ള സഞ്ചാരികൾ ആദ്യ ദിവസം പോലെ ഇന്നലെയും കുറവായിരുന്നു. വയനാട്ടിലേക്കും കർണാകയിലേക്കും മറ്റുമായുള്ള യാത്രക്കാരാണ് കൂടുതലെത്തിയത്. ഈ യാത്രക്കാർക്കും ഇ –പാസ് നിർബന്ധമാണ്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ ഇ പാസ്  നിർബന്ധമാണെന്നതിൽ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽനിന്നു ചരക്കെടുക്കാനെത്തുന്ന ലോറികളെ  ഇ– പാസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീലഗിരി റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും ഇ പാസ് ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com