അമീബിക് മസ്തിഷ്ക ജ്വരം: കൂടുതൽ ആശങ്ക വേണ്ടെന്ന് എംഎൽഎ
Mail This Article
×
മൂന്നിയൂർ ∙ മൂന്നിയൂർ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയിൽ കുളിച്ചതിനെ തുടർന്ന് 5 വയസ്സുകാരിക്ക് അമീബിക് രോഗാണു ബാധയേറ്റതിൽ പ്രദേശവാസികൾക്ക് കൂടുതൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും പി.അബ്ദുൽ ഹമീദ് എംഎൽഎ അഭ്യർഥിച്ചു.
കുട്ടിയുടെ ചികിത്സയ്ക്കായുള്ള മരുന്ന് ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും നിരീക്ഷണത്തിലുള്ള കുട്ടികളടക്കമുള്ളവരുടെ ചികിത്സയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും എംഎൽഎ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി വേണ്ട മരുന്ന് ഇന്ത്യയിൽ നിലവിൽ ലഭ്യമല്ലെന്നും ഇതു ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്നതായും മന്ത്രി എംഎൽഎ യെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.