ADVERTISEMENT

താനൂർ∙ കടൽക്ഷോഭത്തിൽ 6 ചെറു ഫൈബർ വള്ളങ്ങൾ തകർന്ന് ലക്ഷങ്ങളുടെ നഷ്ടം. വള്ളങ്ങളിലുണ്ടായിരുന്നവരെ ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടും മറ്റു വള്ളക്കാരും ചേർന്നു രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല.ഇന്നലെ രാവിലെ 11ന് ആണ് അപകടം. രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ തുറമുഖത്തുനിന്ന് പുറപ്പെട്ട വള്ളങ്ങൾ തീരത്തിനടുത്ത് മീൻപിടിക്കുന്നതിനിടെ പൊടുന്നനെ പടിഞ്ഞാറുനിന്ന് ശക്തമായ കാറ്റു വീശുകയും കനത്ത മഴ  പെയ്യുകയുമായിരുന്നു.

കടൽ ക്ഷോഭിച്ച് തിരമാലകൾ ആഞ്ഞുവീശിയതോടെ 4 വള്ളങ്ങൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും തകരുകയായിരുന്നു. അനുബന്ധ ഉപകരണങ്ങൾ കൂടി നഷ്ടമായതോടെ മൊത്തം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മത്സ്യബന്ധനം നടത്തിയിരുന്ന മറ്റു വള്ളക്കാർ ബേപ്പൂർ, പരപ്പനങ്ങാടി ഭാഗങ്ങളിൽ കരയ്ക്കണിഞ്ഞു. കടൽക്ഷോഭം രൂക്ഷമായതോടെ എല്ലാ വള്ളക്കാരും ഉച്ചയ്ക്കു മുൻപ് തീരത്തെത്തി. വള്ളങ്ങൾ കൂടുതലായി കരയ്ക്കടുപ്പിച്ച് സുരക്ഷിതമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com