ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേളാരിയിൽ ദേശീയപാത ആറുവരിപ്പാത പൂർണമായും തുറന്നു. ഇതോടെ ഇരുവശങ്ങളിലെയും സർവീസ് റോഡുകളിൽ തിരക്കൊഴിഞ്ഞു. കോഴിക്കോട് ഭാഗത്തേക്കുള്ള ആറുവരിപ്പാത രണ്ടാഴ്ച മുൻപുതന്നെ തുറന്നിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ഭാഗത്തേക്കുള്ള പാതയും തുറന്നു. അതോടെ വാഹനങ്ങൾ മിക്കവാറും ആറുവരിപ്പാതയിലേക്കു മാറി. സദാ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്ന സർവീസ് റോഡുകളിൽ വാഹനങ്ങൾ നന്നേ കുറ‍ഞ്ഞു. ചേളാരിയിൽ എൻഎച്ച് അസി. എൻജിനീയറുടെ ഓഫിസ് പരിസരം മുതൽ താഴേ ചേളാരി പമ്പ് ഹൗസ് മേഖല വരെ 2 കിലോമീറ്ററിലാണ് ആറുവരിപ്പാത പൂർണമായും തുറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com