ADVERTISEMENT

എ‌ടക്കര ∙ കാലവർഷത്തെ തുടർന്നു മലയോര മേഖലയിൽ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ് ) നിലമ്പൂരിലെത്തി. തമിഴ്നാട് ആർക്കോണം ക്യാംപിൽ നിന്ന് ടീം കമാൻഡർ ജെ.എസ്.നേഹിയുടെ നേതൃത്വത്തിൽ 33 പേരട‌ങ്ങുന്ന സംഘമാണെത്തിയത്. 04ജെ. മലപ്പുറം എന്നു പേരു നൽകിയ സംഘം വനംവകുപ്പിന്റെ നിലമ്പൂർ കരിമ്പുഴയിലുള്ള കെഎഫ്ആർഐയിലാണ് ക്യാംപ് ചെയ്യുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി മുൻപ് പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങൾ സംഘം സന്ദർശിച്ച് വരികയാണ്. കവളപ്പാറ ദുരന്ത സ്ഥലവും ചാലിയാറിലെ മുണ്ടേരി ഇരുട്ടുകുത്തിക്കടവും ഇന്നലെ സന്ദർശിച്ചു.

കവളപ്പാറയിൽ നിലവിൽ അപകട ഭീഷണിയൊന്നുമില്ലെന്നാണു നിഗമനം. അതേസമയം, ചാലിയാറിനക്കരെ മുണ്ടേരി വനത്തിനുള്ളിലുള്ള ആദിവാസി കുടുംബങ്ങൾ പുഴയിൽ വെള്ളം കൂടിയതോടെ ഒറ്റപ്പെട്ട നിലയിലാണ്. ഇവരെ ഇക്കരെയെത്തിക്കേണ്ട സാഹചര്യം വന്നാ‍ൽ സ്വീകരിക്കേണ്ട മാർഗങ്ങൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം എത്തിച്ചിട്ടുണ്ട‌്. പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദും എൻഡിആർഎഫ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com