ADVERTISEMENT

മഞ്ചേരി∙നിപ്പ വൈറസ് പരിശോധനാഫലം മഞ്ചേരി മെ‍‍ഡിക്കൽ കോളജിൽനിന്ന് 5 മണിക്കൂറിനകം അറിയാനാകും. ഐസിഎംആർ രൂപകൽപന ചെയ്ത, പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി മെഡിക്കൽ കോളജിൽ സ്രവ സാംപിൾ പരിശോധന തുടങ്ങി.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് ബ്ലോക്കിനു സമീപമാണു ലബോറട്ടറി സജ്ജമാക്കിയത്. ദിവസം 100 വരെ സാംപിൾ പരിശോധിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട, നിപ്പ ലക്ഷണമുള്ള ജില്ലയിലെ രോഗികളുടെ സ്രവ സാംപിൾ പരിശോധന ഈ ലാബിൽ നിന്നായിരിക്കും.

കോഴിക്കോട്, പുണെ വൈറോളജി ലാബുകളിലാണു നിലവിൽ സാംപിൾ പരിശോധന നടത്തിയിരുന്നത്. രണ്ടാഴ്ച ലബോറട്ടറി മഞ്ചേരിയിൽ ക്യാംപ് ചെയ്യും. മന്ത്രി വീണാ ജോർജ് മുൻകയ്യെടുത്താണു ലാബ് മഞ്ചേരിയിൽ എത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 2 ദിവസം മു‍ൻപ് എത്തിച്ച ലാബ് ഇന്നലെ രാവിലെയാണ് മഞ്ചേരിയിൽ എത്തിച്ചത്. രാവിലെ 11.30ന് ആദ്യ സാംപിൾ പരിശോധനയ്ക്ക് എത്തി.

ആലപ്പുഴ, കോഴിക്കോട്, പുണെ വൈറോളജി ലാബുകളുടെ സഹകരണത്തോടെയാണു പ്രവർത്തനം. ഡോ.ദീപക് പാട്ടീൽ, ഡോ.ആർ.റിമ,ഡോ.എസ്.എസ്.ഗെയ്ക്‌വാദ്, കോഴിക്കോട്ടുനിന്നുള്ള ഡോ.കെ.പി.നിയാസ്, ആലപ്പുഴയിൽനിന്നുള്ള ഡോ.എസ്.ശിബ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനം. 24 മണിക്കൂർ പ്രവർത്തനത്തിനു ലാബ് സജ്ജമാണെങ്കിലും സാംപിൾ എണ്ണം കുറഞ്ഞതിനാൽ പകൽ സമയത്താണു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com