ADVERTISEMENT

തിരൂർ ∙ ബിപി അങ്ങാടി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാൻ വിദ്യാർഥിനികൾ തിരുവനന്തപുരത്ത്. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥിനികളുടെ പ്രതിനിധികളാണു മന്ത്രി വി.ശിവൻകുട്ടിയെ കണ്ടത്.   സ്കൂളിൽ കെട്ടിടം നിർമിക്കാൻ പണം അനുവദിച്ച കാര്യം മന്ത്രി ഇവരെ ധരിപ്പിച്ചു. ഇവിടെ താൽക്കാലികമായി നടപ്പാക്കേണ്ട കാര്യങ്ങൾ വേഗത്തിലാക്കാൻ കലക്ടറെയും വിദ്യഭ്യാസ ഉപഡയറക്ടറെയും പ്രിൻസിപ്പലിനെയും തലക്കാട് പഞ്ചായത്ത് പ്രസി‍ഡന്റിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിദ്യാർഥികളെ അറിയിച്ചു. കെട്ടിടംപണി വേഗത്തിലാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വേഗത്തിൽ വിളിച്ചുചേർക്കുമെന്നും സ്കൂളിലെ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കാണുമെന്നും മന്ത്രി ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com