എടവണ്ണയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം
Mail This Article
×
മലപ്പുറം∙ എടവണ്ണയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ പാറി വീണു. മരങ്ങൾ മുകളിലേക്ക് മറിഞ്ഞ് പത്തോളം വീടുകൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഒന്നരമണിക്കൂറോളം മഴയും കാറ്റും തുടർന്നു. കൃഷിയും വ്യാപകമായി നശിച്ചു.
പത്തപ്പിരിയം, എടവണ്ണ, തൂവക്കാട്, പന്നിപ്പാറ, പാലപ്പറ്റ, ആര്യൻതൊടിക, ചളിപ്പാലം തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ. വൈദ്യുതിത്തൂണുകൾ പൊട്ടിവീണു. മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണ് ഗതാഗതം മുടങ്ങി. സന്നദ്ധപ്രവർത്തകരുടെയും നാട്ടുകാരുടെയും ഇആർഎഫിന്റെയും നേതൃത്വത്തിൽ റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി.
English Summary:
Heavy Rain in Malappuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.