ADVERTISEMENT

പൊന്നാനി ∙ ഇനി മഴ നനഞ്ഞും വെയിൽ കൊണ്ടും മീൻ കയറ്റുമതി ചെയ്യേണ്ടതില്ല. ഫിഷിങ് ഹാർബറിൽ ലോഡിങ് ഏരിയയ്ക്ക് മേൽക്കൂര വരുന്നു. പൊരി വെയിലത്ത് നിന്ന് മീൻ കയറ്റേണ്ടി വരുന്നതിനാൽ മീൻ കേടാവുന്ന അവസ്ഥയുണ്ടായിരുന്നു.ദിവസവും നൂറോളം വാഹനങ്ങൾ മീൻ കൊണ്ടുപോകുന്നതിനായി ഹാർബറിൽ എത്തുന്നുണ്ട്. കനത്ത വെയിലേറ്റ് മീൻ കൊണ്ടു പോകേണ്ടി വരുന്നതിനാൽ വലിയ നഷ്ടങ്ങളുണ്ടാകുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. 

മാത്രവുമല്ല, ഉയർന്ന ടോൾ നൽകി ഹാർബറിനകത്തേക്കു കടക്കുന്ന വാഹനങ്ങൾക്കും വിൽപനക്കാർക്കും അർഹിക്കുന്ന സൗകര്യം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമായിരുന്നു. പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരമാണ് നിർമാണം.18 കോടി രൂപ ചെലവഴിച്ചുള്ള വിവിധ വികസന പദ്ധതികൾ ഹാർബറിൽ നടക്കുന്നുണ്ട്.ലേല ഹാളിനോടു ചേർന്നാണ് മത്സ്യങ്ങൾ കയറ്റിറക്കുമതി ചെയ്യുന്നതിന് കൂടുതൽ സൗകര്യമൊരുക്കുന്നത്.ഹാർബർ പ്രദേശത്തെ പുഴയിലെ മണൽ തിട്ട വലിയ വെല്ലുവിളിയായി നിലനിൽക്കുകയാണ്.ആഴം കൂട്ടൽ നടപടികൾ നടന്നിരുന്നെങ്കിലും പുഴയിലെ ഒഴുക്കും ഉയർന്ന ജലനിരപ്പും മഴയും കാരണം നിർത്തിവച്ചു.എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com