ADVERTISEMENT

തേഞ്ഞിപ്പലം ∙ പാണമ്പ്രയിൽ ചേളാരി ഭാഗത്തേക്കുള്ള സർ‍വീസ് റോഡ് അടച്ചു. അതേ ദിശയിലേക്കുള്ള ഉയരപ്പാത തുറന്നതിനുപിന്നാലെയാണിത്. ഓട പൂർത്തീകരണം അടക്കമുള്ള ആവശ്യങ്ങൾക്കാണ് സർവീസ് റോഡ് അടച്ചത്. ഇരു ചക്ര വാഹനങ്ങൾ ഒഴികെയുള്ളവ ആറുവരിപ്പാത വഴി പോകണമെന്നത് കോഴിക്കോട് ഭാഗത്ത് നിന്ന് പാണമ്പ്രയിലേക്കുള്ള യാത്രക്കാർക്ക് ദുരിതമായി. പാണമ്പ്രയിൽ നിന്ന് തെക്കോട്ടുള്ള യാത്രക്കാർക്കും ക്ലേശം. സർവീസ് റോഡരികെ ഓട അടക്കമുള്ള പണികൾ എന്നത്തേയ്ക്ക് പൂർത്തിയാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ, പാണമ്പ്രയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര ഇപ്പോഴും സർവീസ് റോഡ് വഴി തന്നെയാണ്. ആ ദിശയിലേക്കുള്ള ഉയരപ്പാത തുറന്നിട്ടില്ല.

English Summary:

The service road towards Chelari in Panambra has been temporarily closed following the recent inauguration of the flyover. This closure, implemented to facilitate drain completion and other necessary works, has impacted commuters traveling between Kozhikode and Panambra. While two-wheelers can still utilize the service road, other vehicles are being redirected to the six-lane highway, leading to increased traffic and travel time. The reopening date for the service road remains uncertain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com