ADVERTISEMENT

എടക്കര ∙  വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടറില്ലാതായിട്ട് 8 മാസം. അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും കടത്തുന്നത് തടയുന്ന അതിർത്തി ചെക്പോസ്റ്റിലാണ് നാഥനില്ലാത്ത  അവസ്ഥയുള്ളത്.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർ സ്ഥലംമാറ്റം ലഭിച്ചുപോവുകയായിരുന്നു.

ചെക്പോസ്റ്റിൽ പരിശോധനയ്ക്കിടയിൽ മദ്യമോ ലഹരിവസ്തുക്കളോ പിടികൂടിയാൽ കേസ് റജിസ്റ്റർ ചെയ്യണമെങ്കിൽ എക്സൈസ് ഇൻസ്പെക്ടർ നിർബന്ധമാണ്. ഇൻസ്പെക്ടറില്ലെന്ന കാരണത്താൽ പരിശോധന  കാര്യക്ഷമമായി നടക്കുന്നില്ലെന്ന്  പരാതി    ഉയരുന്നുണ്ട്.നിലമ്പൂർ റേഞ്ചിലെ ഇൻസ്പെക്ടർക്ക് അധികച്ചുമതല നൽകിയിട്ടുണ്ടെങ്കിലും ചെക്പോസ്റ്റിലുണ്ടാവില്ല.

ഒരു ഇൻസ്പെക്ടറും 2 പ്രിവന്റീവ് ഓഫിസർമാരും 9 സിവിൽ എക്സൈസ് ഓഫിസറും അടങ്ങുന്ന സംഘത്തെയാണ് ചെക്പോസ്റ്റിൽ നിയോഗിക്കുന്നത്. ഇതിൽ‍ ഇൻസ്പെക്ടറും ഒരു പ്രിവന്റീവ് ഓഫിസറും 3 സിവിൽ‍ എക്സൈസ് ഓഫിസറും ഉൾപ്പെടെ 5 പേർ ഡ്യൂട്ടിലുണ്ടായിരിക്കണം.വനിതാ സിവിൽ എക്സൈസ് ഓഫിസർമാരില്ലാത്തതും ചെക്പോസ്റ്റിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

സ്ത്രീകളടങ്ങുന്ന യാത്രാസംഘത്തെ പരിശോധിക്കാൻ സാധിക്കുന്നില്ല. അതേസമയം സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപെടുന്ന ലഹരി വസ്തുക്കൾ നാടുകാണി ചുരം വഴി കേരളത്തിലേക്ക് കടത്തുന്നത് വ്യാപകമായിട്ടുണ്ടെന്നാണ് ഇത്തരം  കേസുകളുമായി പിടിയിലായവർ നൽകിയ മൊഴികളിൽനിന്നു വ്യക്തമാകുന്നത്.

English Summary:

A critical border check post in Kerala is facing serious security lapses due to an eight-month vacancy for the Excise Inspector position. This has severely hampered efforts to curb alcohol and drug smuggling into the state, raising concerns about increasing trafficking of synthetic drugs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com