ADVERTISEMENT

നിലമ്പൂർ∙ ചാലിയാർ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തി ചാലിയാർ റിവർ പാഡിൽ ഇന്ന് സമാപിക്കും. ഇന്നലെ യാത്രയുടെ രണ്ടാം ദിനത്തിൽ വിദേശികൾ ഉൾപ്പെട്ട സാഹസികയാത്രാ സംഘത്തിനു വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള വരവേൽപ് ലഭിച്ചു. 

ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിൽ നിലമ്പൂർ ഗവ.മാനവേദൻ സ്കൂൾ കടവിൽനിന്നു 4ന് 3ന് ആണു തുടങ്ങിയത്. മമ്പാട്ടുനിന്ന് ഇന്നലെ രാവിലെ ആരംഭിച്ചു. അരീക്കോട് മൈത്രക്കടവിൽ എത്തിയപ്പാേൾ വൈറ്റ് സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ലബ് സെക്രട്ടറി ഷബീർ മൈത്ര, ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗശിക് കോടിത്തോടിക, എംഡി റിൻസി ഇക്ബാൽ, പരിശീലകൻ പ്രസാദ് തുമ്പാണി, എം.പി.സഫ്‌വാൻ, കെ.റഫീഖ് എന്നിവർ പ്രസംഗിച്ചു. മുറിഞ്ഞമാട് കളേഴ്സ്, റോവേഴ്‌സ് ക്ലബ്ബുകൾ സ്വീകരിച്ചു.

ഇന്ന്  ഊർക്കടവിൽനിന്നു കോസ്റ്റ് ഗാർഡ് ബോട്ടിലും കൊളത്തറ ചുങ്കത്ത് ചെറുവണ്ണൂർ പൗരസമിതിയുടെ 20 പേരടങ്ങിയ തുഴച്ചിൽസംഘം ചുരുളൻ വള്ളത്തിലും യാത്രയിൽ പങ്കുചേരും. 2 ദിവസങ്ങളിലായി പുഴയിൽനിന്നു 600 കിലോഗ്രാം മാലിന്യം ശേഖരിച്ചു. മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തിയും ജലകായിക വിനോദങ്ങൾ പരിചയപ്പെടുത്തിയുമാണു യാത്ര. ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുത്ത താരം ധന്യ പൈലോയാണ് 68 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര നയിക്കുന്നത്. ചാലിയാർ റിവർ പാഡിലിന്റെ 10 വർഷത്തെ ചരിത്രത്തിൽ വനിത നയിക്കുന്നത് ആദ്യമാണ്. ചെറുവണ്ണൂർ ജെല്ലിഫിഷ് വാട്ടർ ക്ലബ്ബിൽ ഇന്ന് 3ന് സമാപിക്കും.

English Summary:

The Chaliyar River Paddle, a compelling initiative to combat river pollution, concludes today. This adventure journey, attracting both local and international participants, has been warmly received throughout its course.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com