ADVERTISEMENT

മഞ്ചേരി∙ പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മയായ ഡിഎംകെയുടെ നയരേഖയിൽ തെളിയുന്നത് മലബാറിനുള്ള ഊന്നൽ മുതൽ സാധാരണക്കാരുടെ കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങൾവരെ. പലസ്തീൻ ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങൾ നയരേഖയിൽ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.

∙ പലസ്തീൻ വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കണം
∙ മലപ്പുറത്തിന്റെ വടക്കൻ ഭാഗങ്ങളും കോഴിക്കോടിന്റെ തെക്കൻ ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണം
∙ സർക്കാർ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 20% പിടിക്കണം. ഇത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികളുടെ ഉന്നമനത്തിന് ഉപയോഗിക്കണം
∙ സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാക്കണം
∙ ജാതി സെൻസസ് നടപ്പാക്കണം
∙ പ്രവാസി ഇന്ത്യക്കാർക്കും വിദേശത്തു പഠിക്കുന്ന വിദ്യാർഥികൾക്കും അതതു രാജ്യത്തുവച്ചു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കണം
∙ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം
∙ ഓൺലൈൻ കച്ചവടം നിയമത്തിലൂടെ നിയന്ത്രിക്കണം
∙ തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് കെഎസ്ആർടിയിൽ സൗജന്യയാത്ര അനുവദിക്കണം
∙ ഓട്ടോ ഡ്രൈവർമാർക്കായി സ്റ്റാൻഡുകളിൽ തദ്ദേശ സ്ഥാപനങ്ങൾ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണം
∙ പഞ്ചായത്തുകളിൽ കാലാവസ്ഥാ കേന്ദ്രവും വാർഡിൽ മണ്ണുപരിശോധനാ സംവിധാനവും വേണം
∙ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം 50 ലക്ഷമാക്കണം.   ആശ്രിതർക്കു ജോലി നൽകണം. പരുക്കേറ്റവർക്കു 25 ലക്ഷം നൽകണം. 
∙ വന്യമൃഗങ്ങളെ തുരത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടു കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണം
∙ സഹകരണ ബാങ്കുകളിൽ പാർട്ടി നിയമനം നിർത്തലാക്കണം
∙ പിഎസ്‌‌സിയെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കണം
∙ 2 എഫ്ഐആറുകളിൽ പേരുള്ള പൊലീസുകാരെ സേനയിൽനിന്നു പിരിച്ചുവിടണം
∙ ഇരുചക്ര വാഹന ഉടമകളെ പൊലീസ് പീഡിപ്പിക്കുന്നതു നിർത്തലാക്കാൻ ജില്ലതോറും ടു വീലേഴ്സ് പ്രൊട്ടക്‌ഷൻ ഫോറം തുടങ്ങണം. അംഗങ്ങളിൽനിന്നു ചെറിയ തുക ഈടാക്കി ക്ഷേമപദ്ധതി നടപ്പാക്കണം
∙ അസ്വാഭാവികതയില്ലാത്ത അപകട മരണങ്ങളിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കണം
∙ വഖഫ് ബോർഡ്, ശബരിമല ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളുടെ ഭരണം പൂർണമായി വിശ്വാസികളെ ഏൽപിക്കണം

English Summary:

This article analyzes a new policy document released by a DMK-affiliated social collective led by MLA P.V. Anwar. The document reveals a strategic emphasis on the Malabar region and outlines several populist measures designed to resonate with voters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com