ADVERTISEMENT

എടക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അടുപ്പുകൂട്ടി പാചകം ചെയ്ത് 11 ക്വിന്റൽ ബിരിയാണി. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സഹപാഠിക്ക് വീട് നിർമിക്കാനുള്ള ഫണ്ട് കണ്ടെത്താനാണ് 10,000 പേർക്കുള്ള ബിരിയാണി തയാറാക്കി വിതരണം ചെയ്തത്. ബിരിയാണിക്കുള്ള ഓർഡറെടുത്തതും എത്തിച്ച് നൽകിയതും വിദ്യാർഥികളാണ്. പാചകത്തൊഴിലാളിയായ ജംഷിയുടെ മേൽനോട്ടത്തിലാണ് ബിരിയാണി തയാറാക്കിയത്.

ബിരിയാണി ചാലഞ്ച് പിടിഎ പ്രസിഡന്റ് ഷാജി എടക്കര ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഇൻചാർജ് കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു.   എ‍ൻഎസ്എസ് കോഓർഡിനേറ്റർ കെ.എം.അഷ്റഫ്, പിടിഎ വൈസ് പ്രസിഡന്റ് ഉമ്മർ വളപ്പൻ, വാർഡ് അംഗം എം.കെ.ധനഞ്ജയൻ, ഷൈനി പാലക്കുഴി,   ദിയാ ബഷീ‍‍ർ, അമൻ ഇസ്മായിൽ, അധ്യാപകരായ സമദ് കല്ലറ, കെ.സലീമ, രമ്യ, രഞ്ജിനി, അനില, ഏലിയാമ്മ, അർഷാദ്, മിഖ്ദാദ്, ഷോബിന, ഷിംന, സൗമ്യ, മനു, ഹരി എന്നിവർ നേതൃത്വം നൽകി.

English Summary:

In a heartwarming display of solidarity, students of Government Higher Secondary School, Edakkara, came together to cook and serve a massive 11 quintals of biryani. This incredible feat was part of a fundraising initiative by the school's NSS unit to help build a house for a fellow student in need.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com